എറണാകുളം: കലക്ട്രേറ്റ് കോംപൗണ്ടിലെ ട്രഷറിൽ നിറ തോക്കുമായി എൺപത്തി നാല് കാരൻ. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം കളക്ടറേറ്റിലായിരുന്നു സംഭവം. മൂവാറ്റുപുഴ സ്വദേശി റിട്ട. തഹസില്‍ദാര്‍ ഗോപാലകൃഷ്ണൻ നായരാണ് തോക്കുമായി കലക്ട്രേറ്റിൽ എത്തിയത്. തോക്ക് ലൈസന്‍സ് പുതുക്കാനായാണ് ഗോപാലകൃഷ്ണന്‍ കലക്ട്രേറ്റിൽ എത്തിയത്. ട്രഷറിയില്‍ എത്തി തോക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസടച്ചശേഷം രസീതും പഴയ ലൈസന്‍സും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രേഖകളും കലക്ട്രേറ്റിലെ തപാൽ വിഭാഗത്തിൽ കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. ബാഗിൽ നിന്ന് രേഖകൾക്കൊപ്പം തോക്കും കൈയ്യിലെടുത്തു. ശേഷം ജീവനക്കാർക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ ജീവനക്കാർ ഭയന്നു. 0.22 റിവോള്‍വർ ആയിരുന്നു ഗോപാലകൃഷ്ണന്റെ കൈയ്യിലുണ്ടായിരുന്നത്. തോക്കിൽ എട്ട് ബുള്ളറ്റും ലോഡ് ചെയിതിരുന്നു. സംഭവം നടന്ന ഉടനെ ജീവനക്കാർ അതിന്റെ ഫോട്ടോ എടുത്ത് എഡിഎമ്മിന് അയച്ചുകൊടുക്കുകയായിരുന്നു. ഉടനെ തന്നെ പോലീസും സ്ഥലത്തെത്തി. സ്വയം രക്ഷയ്ക്കായി റിവോള്‍വര്‍ ഉപയോഗിക്കാന്‍ 2007 മുതൽ കലക്ടർ ലൈസൻസ് നൽകിയിരുന്നു. ഇയാളെ എഡിഎമ്മിന് മുന്നില്‍ ഹാജരാക്കിയതിന് പിന്നാലെ തോക്കും ഉണ്ടകളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ജീവനക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. കഴിഞ്ഞ ൈകുന്നേരത്തോടെ ഗോപാലകൃഷ്ണന്‍ നായരെ ബന്ധുവിനെവരുത്തി കൂടെ വിട്ടയക്കുകയായിരുന്നു.
നിറതോക്കുമായി 84കാരന്‍ കളക്ടറേറ്റില്‍; ജീവനക്കാർക്ക് നേരെ ചൂണ്ടി, സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി റിട്ട. തഹസില്‍ദാര്‍
jibin
0
Tags
Top Stories