ജമ്മുകശ്മീരില്‍ രണ്ടു ഭീകരരെ നാട്ടുകാര്‍ പിടികൂടി; നാട്ടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ രണ്ടു ഭീകരരെ നാട്ടുകാര്‍ പിടികൂടി സുരക്ഷ സേനയ്ക്ക് കൈമാറി. പിടിയിലായവര്‍ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ളവരും രജൗരിയിലും കാശ്മീരിലും നടന്ന ഭീകരാക്രമണത്തില്‍ പങ്കുള്ളവരാണ്. രണ്ട് എഎല്‍ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി. 'ഈ രണ്ട് ഭീകരരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവിലായിരുന്നു. ഇവര്‍ റിയാസിയിലെ ട്യൂസണ്‍ ധാക്കിലായിരുന്നു ഈ ഭീകരര്‍ ഒളിവില്‍ കഴിഞ്ഞത്. നാട്ടുകാര്‍ ഇരുവരെയും തിരിച്ചറിഞ്ഞതോടെ പിടികൂടി പോലീസിനെയും സൈന്യത്തെയും അറിയിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു'' ജമ്മു കശ്മീര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിംഗ് പറഞ്ഞു. സിവിലിയന്‍ കൊലപാതകങ്ങളും ഗ്രനേഡ് സ്ഫോടനങ്ങളും കൂടാതെ താലിബ് ഹുസൈന്‍ ഈ വര്‍ഷമാദ്യം രജൗരിയില്‍ മൂന്ന് ഐഇഡി സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു. അമര്‍നാഥ് യാത്ര ആക്രമണത്തിന്റെ സൂത്രധാരന്‍ ഹുസൈനാണെന്നാണ് കരുതുന്നത്.  ഭീകരരെ പിടികൂടിയ നാട്ടുകാരെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിക്കുകയും അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

أحدث أقدم