കനത്ത മഴ; കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; എരുമേലിയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി





കോട്ടയം :
എരുമേലി മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.

 വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവം. 
ചാത്തൻതറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്.

ഒപ്പമുണ്ടായിരുന്ന യുവാവ് തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.
ഒഴുക്കിൽ പെട്ടു പോയ അദ്വൈതിനായി തിരച്ചിൽ തുടരുകയാണ്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറി.
മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ കോട്ടയം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും.

ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.

മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.


أحدث أقدم