'ഒന്നും ചെയ്തില്ല, അനാസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയില്ല'- കവളപ്പാറ പുനരധിവാസത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി





ഫയല്‍ ചിത്രം
 

കൊച്ചി: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. 

ദുരന്തം സംഭവിച്ച ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വമര്‍ശിച്ചു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കോടതി കക്ഷി ചേര്‍ത്തു. 

ഹര്‍ജിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തു ചെയ്തു. ദുരിതത്തിനരയായവരുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ എടുത്തു. ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തു സാധിക്കും. തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. 

ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതായി സര്‍ക്കാര്‍ നിയമസഭയിലടക്കം വ്യക്തമാക്കിയിരുന്നു.


أحدث أقدم