തിരുവനന്തപുരം∙ പാർട്ടിക്കാരാൽ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസുകാർ മാറിയെന്ന് കെ.കെ.രമ എംഎല്‍എ നിയമസഭയിൽ. ആഭ്യന്തരവകുപ്പ് ഇരകൾക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാർക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ച വേദിക്കരികിലേക്കു ബോംബെറിഞ്ഞിട്ടും ആരെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനു പാതയൊരുക്കാൻ സമയം ചെലവഴിക്കുകയാണു പൊലീസുകാർ. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപായുന്ന മുഖ്യമന്ത്രി, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ധനാഭ്യർഥന ചർച്ചയിൽ കെ.കെ. രമ പറഞ്ഞു.