✒️ ജോവാൻ മധുമല
തൃശൂർ : വാഹനമിടിച്ചു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തി. തൃശ്ശൂർ മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മൃഗസംരക്ഷകൻ പ്രദീപ് പയ്യൂർ ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പാലക്കാടു നിന്നും ഗുരുവായൂരിൽ നിന്നും ചികിത്സയ്ക്കെത്തിച്ച 2 നായ്ക്കളുടെ ശരീരത്തിൽ ആണ് വെടിയുണ്ട കണ്ടെത്തിയത്. ഇതിൽ ഒരു നായ ചികിൽസക്കിടെ ചത്തു. രണ്ടാമത്തെ നായയുടെ നില ഗുരുതരമാണ്. എക്സറേ പരിശോധനയിൽ വെടിയുണ്ട കൃത്യമായി കാണാം. നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ട കണ്ടതിൽ ദുരൂഹത ഉണ്ടെന്നാണ് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷയം അതീവ ഗൗരവമുള്ളതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.