കൊച്ചി:കാനഡയിലെ ആല്‍ബര്‍ട്ടയിൽ ബോട്ടപകടത്തില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ മലയാളിയുടെ മൃതദേഹവും കണ്ടെത്തി. തൃശൂർ അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി(41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 ന് (ഇന്ത്യന്‍ സമയം രാത്രി 10.00 ) ആയിരുന്നു അപകടമുണ്ടായത്.മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) ലിയോ തൃശൂര്‍ സ്വദേശി ജിജോ ജോഷി എന്നിവരാണ് അപകടത്തിൽപെട്ടത്. ജിജോ ജോഷി മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.മറ്റു മൂന്ന് പേരും ബോട്ടപ്പകടത്തിൽ മരണപ്പെടുകയായിരുന്നു.മരിച്ച മൂന്നു പേരും നീന്തല്‍ അറിയുന്നവരായിരുന്നു.രക്ഷപെട്ട ജിജോ ജോഷിക്ക് നീന്തല്‍ അറിയില്ലാത്തതിനാല്‍ ഇവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചതാണെന്ന് പറയുന്നു.