മരുഭൂമിയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികൾ മരിച്ചു


സലാല: ജോലി സംബന്ധമായ ആവശ്യത്തിനായി മരുഭൂമിയിലേക്ക് പോയ തമിഴ്നാട് സ്വദേശികൾ മരിച്ചു. തമിഴ്‌നാട് തിരുനെല്‍ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ ( 30) തമിഴ്‌നാട് ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ജുണ്‍ 28 ചൊവ്വാഴ്ച തും റൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോര്‍ഡര്‍ ഭാഗമായ ഒബാറിലാണ് ഇവര്‍ സര്‍വേ ജോലിക്കായി പോയത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും അറിയാതായതോടെ കമ്പനിയും സുഹൃത്തുക്കളും പലവഴിക്കായി അന്വേഷണം നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു.  ഇരുവരും സഞ്ചരിച്ചിരുന്ന നിസാന്‍ പെട്രോള്‍ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം സംഭവിച്ചതെന്നാണ് കണ്ടെത്തൽ. വെഹിക്കിള്‍ മോണിറ്ററിംഗ് സിസ്റ്റം ( ഐ.വി.എം.എസ്) സിഗ്‌നല്‍ കാണിക്കാതിരുന്നതിനാൽ ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കമ്പനി അധികൃതകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈക്കാരണവും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. തിരച്ചിൽ തുടരുന്നതിനിടെ സ്വദേശികളാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത ചൂടും ദിശ അറിയാതെയുള്ള സഞ്ചാരവും ഇവരുടെ മരണത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമീകമായി ലഭിക്കുന്ന വിവരം. അകാലത്തിൽ പൊലിഞ്ഞ സുഹൃത്തുക്കളെയോർത്ത് വിതുമ്പുകയാണ് പ്രവാസ ലോകം, 

أحدث أقدم