ളാക്കാട്ടൂർ എം.ജി.എം സ്‌കൂളിലെ ബസിന്റെ വയറിംങിന് തീ പിടിച്ച് സ്റ്റാർട്ടായി ഉരുണ്ട് മരത്തിൽ തട്ടിനിന്നു; ദുരന്തം ഒഴിവായി







 
പാമ്പാടി : ളാക്കാട്ടൂർ എം.ജി.എം എൻഎസ്എസ് സ്‌കൂളിന്റെ ബസ് വയറിംങിനു തീ പിടിച്ച്  ഉരുണ്ടു നീങ്ങി.    ബസ് സമീപത്തെ മരത്തിൽ തട്ടി നിന്നതിനാൽ  മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.

 സ്‌കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ്  വയറിംഗ് ഷോർട്ട് സർക്യൂട്ടിൽ തീ പിടിച്ച് തനിയെ സ്റ്റാർട്ടായി  ഉരുണ്ട് നീങ്ങുകയായിരുന്നു. 

ബസ്  ഉരുണ്ട് നീങ്ങുന്നത് കണ്ട ളാക്കാട്ടൂർ ക്ഷേത്രത്തിലെ തിരുമേനി  വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാമ്പാടിയിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുകയുണ്ടായി. പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനയുടെ സഹായം ലഭിച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ്  സ്കൂൾ അധികൃതർ.


أحدث أقدم