പുതിയ പാർലമെൻറ് മണ്ഡലത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു







ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ അശോകസ്തംഭം (National Emblem) പ്രധാനമന്ത്രി നരേന്ദ്ര മോദി  അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ട് നിര്‍മിച്ച അശോകസ്തംഭത്തിന് 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്.

അനാച്ഛാദന ചടങ്ങിന് മുന്‍പായി പൂജയും നടന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹ‍ര്‍ദീപ് സിങ് പുരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പാര്‍ലമെന്‍റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
أحدث أقدم