ഖത്തറില്‍ വിഷകാറ്റ് ഇന്ന് മുതല്‍; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്


ദോഹ: ഖത്തറില്‍ രണ്ടാഴ്ചവരെ നീണ്ട് നില്‍ക്കുന്ന ‘വിഷകാറ്റ’് ഇന്ന് ആരംഭിക്കും. ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യു.സി.എച്ച്.) തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറേബ്യന്‍ പെനിന്‍സുലയുടെ ഭൂരിഭാഗം ഭാഗങ്ങളെയും ബാധിക്കുന്ന ‘വിഷകാറ്റ് പ്രാദേശികമായി ‘സിമൂം’ എന്നാണ് അറിയപ്പെടുന്നത്.  അറേബ്യയില്‍ വീശുന്ന ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റാണിത്. തീവ്രമായ അവസ്ഥയില്‍ വീശുന്ന കാറ്റില്‍ ദൃശ്യപരത കുറയുന്നതോടൊപ്പം കനത്ത ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനും സാധ്യതയുണ്ട്.  സസ്യങ്ങളിലും മനുഷ്യരിലും വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്നാണ് വിഷക്കാറ്റ് എന്ന പേര് ഉരുത്തിരിഞ്ഞത്.

أحدث أقدم