കൊണ്ടോട്ടി: ശക്തമായ മഴയില്‍ നെടിയിരുപ്പില്‍ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളങ്ങാടന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്തെ ആള്‍മറയടക്കം കിണര്‍ താഴ്ന്നുപോകുകയായിരുന്നു. മൂന്നുമാസം മുമ്ബ് നിര്‍മിച്ച കിണറ്റില്‍ മഴക്കിടെ അസ്വാഭാവികമായി വെള്ളമുയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കിടെയാണ് കിണര്‍ താഴ്ന്നത്.നെടിയിരുപ്പ് വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.