വിജയം ഉറപ്പിച്ച് ദ്രൗപദി മുർമു, പൊരുതാൻ യശ്വന്ത് സിൻഹ; രാഷ്ട്രപതി വോട്ടെടുപ്പ് ഇന്ന്




 
ന്യൂഡൽഹി: പുതിയെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. പാർലമെന്റിന്റെ ഇരുസഭകളിലേക്കും നിയസമഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണ് വോട്ടവകാശം. 

പാർലമെൻറ് മന്ദിരത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 63-ാം നമ്പർ മുറിയിലാണ് പോളിംഗ് ബുത്ത് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി ക്ക് പാർലമെൻറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. എംപി മാർക്ക് പച്ചയും എം എൽ എമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നൽകുക. ജൂലൈ 21നാണ് വോട്ടെണ്ണൽ.
നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുമായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത് പരി​ഗണിച്ചാൽ, ആകെ വോട്ടുമൂല്യത്തിൽ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും. 10,86,431 ആണ് ആകെ വോട്ടുമൂല്യം. 
17 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നൽകി. മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 
أحدث أقدم