ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. ആദ്യ ഘട്ടത്തില്‍ നൂറ് സീറ്റുകളുള്ള ബാച്ചിനാണ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കാം.
നീണ്ടക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിച്ചത്. 2013ലാണ് മെഡിക്കല്‍ കോളജില്‍ അവസാനമായി പ്രവേശനം നടത്തിയത്. തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം റദ്ദാക്കി.
മാസങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ കോളജിന് അംഗീകാരം തേടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കമ്മീഷന്‍ ആവശ്യം തള്ളി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആധുനിക സൗകര്യങ്ങള്‍ കാണിച്ച് അധികൃതര്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.