ലുലുമാളില്‍ നമസ്‌കരിച്ച യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


ലഖ്‌നൗ: ലഖ്‌നൗവിലെ ലുലുമാളില്‍ നമസ്‌കരിച്ച യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഉത്തര്‍പ്രദേയുവാക്കളുടെ നമസ്‌കാരവീഡിയോ പ്രചരിച്ചതിന് പിന്നാലെ ലുലുമാള്‍ ബഹിഷ്‌കരണ ആഹ്വാനവുമായി തീവ്രഹിന്ദുത്വസംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. മത സാമുദായിക സ്പര്‍ദ്ധയും പ്രകോപനവും ഉണ്ടാക്കിയെന്നാരോപിച്ച് ഐ.പി.സി 153 എ, 295 എ, 341, 505 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

2000 കോടി രൂപ ചിലവില്‍ പണിപൂര്‍ത്തിയാക്കിയ ലുലുവിന്റെ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്് മാള്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്.നമസ്‌കാരത്തിന്റെ വീഡിയോ ആര്‍.എസ്.എസ് മാധ്യമസ്ഥാപനമായ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.ശ്് പോലീസ്. 

أحدث أقدم