കരിമ്പ് ലോറി തടഞ്ഞ് 'തങ്ങളുടെ പങ്ക്' വാങ്ങി ആനയും കുട്ടിയാനയും - വൈറല്‍ വീഡിയോ


വീഡിയോ 👉:-     https://twitter.com/i/status/1551155306264047616

മൈസൂര്‍: കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങി ആനയും കുട്ടിയാനയും. ഈ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. 

ലോറിയിൽ നിന്നും ക്ലീനർ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ നിന്നാണ് ഈ കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. 

ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ റോഡ് തടയലിന്‍റെ വീഡിയോ പകര്‍ത്തി. ഇത്തരത്തില്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

വീഡിയോ പങ്കുവച്ച ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാന, ഇത് എന്ത് തരം ടാക്സാണ് എന്ന് ചോദിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

أحدث أقدم