കോട്ടയം ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്; ആത്മഹത്യാശ്രമമെന്ന് നിഗമനം

 


കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്നും വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. നഗരമധ്യത്തിൽ ബിസിഎം കോളേജ് കെട്ടിടത്തിൽ മുകൾ നിലയിൽ നിന്ന് വീണാണ് അപകടം.  പന്തളം സ്വദേശിയാണ് അപകടത്തിൽ പെട്ട കുട്ടി. ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ദേവിക (21)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് പെൺകുട്ടി. മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ പരിചരണത്തിലാണ്. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

أحدث أقدم