കോട്ടയം എം.പി തോമസ് ചാഴികാടന്റെ വീട്ടിൽ മോഷണ ശ്രമം





കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ എസ്.എച്ച് മൗണ്ടിലെ വീട്ടിൽ മോഷണ ശ്രമം. വീടിന്റെ ജനൽ ചില്ല്് തകർത്ത് അകത്തു കയറാൻ ശ്രമിച്ച മോഷ്ടാവ് നാട്ടുകാർ ഉണർന്നതോടെ രക്ഷപെട്ടു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. എം.പിയുടെ കോട്ടയം എസ്.എ ച്ച് മൗണ്ടിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ 4.30 ഓടെ സംഭവം നടന്നത്.
എം.പിയുടെ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ജനൽ തകർക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ലക്ഷ്യം കവർച്ച തന്നെയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. വീടിന്റെ ജനൽചില്ലുകളും, ഗ്രീല്ലുകളും തകർത്തു. പോലിസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. തോമസ് ചാഴിക്കാടൻ എം.പി നിലവിൽ ഡൽഹിയിലാണ്.
أحدث أقدم