ഗൃഹനാഥനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; സംഭവം ഇന്ന് പുലർച്ചെ







പാലക്കാട്
: കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ വീട് ആക്രമിച്ചാണ് ഒരുസംഘം അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം ലഭിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
أحدث أقدم