കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം കള്ള് തയ്യാറാക്കി കള്ളുമായി സ്ക്കൂളിൽ വന്നു കള്ള് ,കുപ്പി ക്ലാസ്സിൽ വച്ച് പൊട്ടിത്തെറിച്ചു കള്ള് നിർമ്മിച്ച കുട്ടി ശാസ്ത്രജ്ജനെ കൈയ്യോടെ പൊക്കി


കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാർത്ഥി ക്ലാസ്സിൽ എത്തി. കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം പൊട്ടിത്തെറിച്ച്‌ ക്ലാസ് മുറിയിൽ മുഴുവൻ കള്ള് വീണു. വിദ്യാർഥികളുടെ യൂണിഫോമിലും കള്ളായി.
തുടർന്ന് വീട്ടിലേക്ക് മുങ്ങിയ ഈ വിദ്യാർത്ഥിയെ ഉപദേശിച്ചു നന്നാക്കാൻ കൗൺസിലിംഗ് തീരുമാനിച്ചിരിക്കുകയാണ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. രാവിലെ സ്കൂളിൽ എത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ സ്വയം നിർമ്മിച്ച കള്ള് സൂക്ഷിച്ചിരിക്കുകയായിരുന്നു.
തുടർന്ന് ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്ക് വീഴുകയായിരുന്നു. കണ്ടുനിന്ന സഹപാഠികൾ അധ്യാപകരെ വിവരം അറിയിച്ചു.
തുടർന്ന് അദ്ധ്യാപകർ വന്നപ്പോഴേക്കും വിദ്യാർത്ഥി സ്ഥലം വിട്ടു. ഇതോടെ അദ്ധ്യാപകർ ഭീതിയിലായി.
പിന്നീട് അവർ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാനുള്ള നടപടി ആരംഭിച്ചു.
വിദ്യാർഥി മുൻപും വീടിന്റെ തട്ടിൻപുറത്ത് വെച്ച് കള്ളുണ്ടാക്കിയിട്ടുണ്ടെന്നും, അന്ന് സൂക്ഷിച്ചിരുന്ന പാത്രവും ഇതുപോലെ പൊട്ടിത്തെറിച്ച് തട്ടിൻപുറത്തു നിന്ന് താഴെ വീണപ്പോഴാണ് വിവരം അറിഞ്ഞതെന്നും വീട്ടുകാർ അധ്യാപകരോട് പറഞ്ഞു.
أحدث أقدم