മുതിരപ്പുഴയാറില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി


കട്ടപ്പന: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തിവന്നിരുന്ന പി.കെ കൊച്ചുമുഹമ്മദാണ് മരിച്ചത്. രാവിലെ ടൂറിസം സെന്റർ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയിൽ മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം മുതൽ കാണാതായാതായി നാട്ടുകാർ പറഞ്ഞു. കുഞ്ചിത്തണ്ണി മേഖലയിൽ പ്രധാനമായും സർക്കാർ മദ്യ വിൽപന ശാലയുടെ സമീപമാണ് ഇയാൾ ലോട്ടറി വിറ്റു വന്നിരുന്നത്. അബദ്ധവശാൽ ഒഴുക്കിൽ പെട്ടതോ, അല്ലെങ്കിൽ ആരെങ്കിലും തള്ളിയിട്ടതോ ആകാമെന്നാണ് നിഗമനം. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ല.

أحدث أقدم