പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു മനുഷ്യജീവന് ഭീഷണിയായ പുളിക്കൽ കവലയിലെ മരം വെട്ടിമാറ്റി മരം വെട്ടിമാറ്റിയത് പാമ്പാടിക്കാരൻ ന്യൂസിൽ വാർത്ത വന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ

✒️ ജോവാൻ മധുമല

പാമ്പാടി :വാഴൂർ പുളിക്കൽ കവലയിൽ മനുഷ്യ ജീവന് ഭീഷണിയായി നിലനിന്നിരുന്ന വലിയ ബദാം ഹൈവേ അധികൃതർ വെട്ടി മാറ്റി ഇന്നലെ ഈ മരത്തിൻ്റെ ചിത്രം സഹിതം പാമ്പാടിക്കാരൻ ന്യൂസ് വാർത്ത നൽകിയിരുന്നു വാർത്ത കണ്ട ഹൈവേ അധികാരികൾ രാത്രി ഏഴരയോടെ മരം പൂർണ്ണമായും വെട്ടിമാറ്റുകയായിരുന്നു കഴിഞ്ഞ രണ്ട്  വർഷം മുമ്പ് ശക്തമായ കാറ്റിൽ ഇതിൻ്റെ ശിഖരം ഒടിഞ്ഞ് വീണ് സമീപത്തുള്ള സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു  ആറ് മാസം മുമ്പ് ഈ മരം വെട്ടിമാറ്റണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും നാട്ടുകാർ പരാതി നൽകിയിന്നു പക്ഷെ പരാതി  ഫലം കണ്ടില്ല 
തുടർന്ന് നാട്ടുകാർ ഈ കാര്യം പാമ്പാടിക്കാരൻ ന്യൂസിനെ അറിച്ചു ,ഇന്നലെ പാമ്പാടിക്കാരൻ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു
വാർഡ് മെമ്പർ സുബിൻ നെടുമ്പുറം ഉൾപ്പെടെ മരം വെട്ടിമാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു ഭീഷണി മാറിയ സന്തോഷത്തിലാണ് ഇപ്പോൾ നാട്ടുകാർ
أحدث أقدم