റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു; സൗദിയിൽ മലയാളി മരിച്ചു

 


സൗദി: റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ സൗദിയിൽ മലയാളി മരിച്ചു. പെരുന്നാള്‍ ദിനത്തില്‍ ആണ് യുവാവ് മരിച്ചത്. തെക്കന്‍ സൗദിയിലെ അബഹയില്‍ ആയിരുന്നു സംഭവം നടന്നത്. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.

അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വർഷമായി ഇദ്ദേഹം ജോലി ചെയ്യുകയായിരുന്നു. പെരുന്നാൾ നമസ്കാരത്തിന് ഇടയിൽ റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. റോഡിലൂടെ വേഗത്തിൽ വന്ന വാഹനം ഇടിച്ചാണ് ഇദ്ദേഹം മരിക്കുന്നത്. വാഹനം ഇടിച്ച ഉടൻ തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്നും എത്തിയത്. ഭാര്യ: സജ്‌ന. മക്കൾ റമിന്‍ മുഹമ്മദ്, മൈഷ മറിയം.

അതേസമയം, സൗദിയിൽ കൊവിഡ് കേസുകൾ ഇപ്പോൾ കൂടുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യത്ത് റിപ്പോൾട്ട് ചെയ്യുന്ന കേസുകൾ കുറവാണ്. 375 പുതിയ രോഗബാധിത കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രേഗമുകിതി നേടുന്നവരുടെ എണ്ണവും കൂടുതൽ ആണ്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 800,462 ആണ്. ഇപ്പോൾ 6,134 പേർ രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ട്. ചികിത്സയിൽ ഉള്ളതിൽ 145 പേുടെ നില ഗുരുതരമായി തുടരുന്നു. രാജ്യത്ത് ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കുറവാണ്.

أحدث أقدم