തൊണ്ടിമുതലില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെ വെട്ടിലാക്കി വെളിപ്പെടുത്തൽ





തിരുവനന്തപുരം
: തൊണ്ടിമുതലില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെ വെട്ടിലാക്കി രേഖകള്‍. 

കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്‍കിയതും ആന്‍റണി രാജുവാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് കേസ് എടുത്തത്. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.

കേസ് റജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷം പിന്നിടുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷവുമായി. വിചാരണക്കായി കോടതി സമന്‍സ് അയച്ച്‌ പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറാവാത്തതിനാല്‍ വിചാരണയും നീളുകയാണ്.
أحدث أقدم