✒️ ജോവാൻ മധുമല
പാമ്പാടി :പാമ്പാടി ആലാമ്പള്ളിയിൽ ഇലട്രിക്ക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി ചാർജിംഗ് സ്റ്റേഷനിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ചാർജ്ജ് ചെയ്യേണ്ടത് ഇതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ ചാർജ്ജിംഗ് സ്റ്റേഷനിൽ പതിപ്പിച്ചിട്ടുണ്ട്
ആലാമ്പള്ളി ജംഗ്ക്ഷനിൽ കറുകച്ചാൽ റോഡ് ആരംഭിക്കുന്ന സ്ഥലത്താണ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് .
പക്ഷെ തീർത്തും അസൗകര്യങ്ങൾക്ക് നടുവിലാണ് K S E B ചാർജിംഗ് സ്റ്റേഷൻ... അനധികൃതമായി നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് മൂലം ബസ്സ് കാത്തുനിൽക്കുന്നവർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്നു ,ചാർജിംഗ് സ്റ്റേഷൻ ആലാമ്പള്ളിയിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയാൽ ഇവിടെ ഉണ്ടാകാൻ സാധ്യത ഉള്ള അപകടങ്ങൾ ഒരു പരിധി വരെ കുറക്കാം