ദുബായ്: യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗത്തെ നേരിടാൻവേണ്ട നടപടികൾ സ്വീകരിച്ചതായും പൊതുജനങ്ങൾ യാത്ര ചെയ്യുമ്പോഴും ആൾക്കൂട്ടങ്ങളിലും ജാഗ്രത വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക, പകർച്ചവ്യാധികളെ നേരിടാൻ ആരോഗ്യമേഖല സജ്ജമാണെന്ന് ഉറപ്പാക്കുക എന്നീ നടപടികൾ നിരന്തരം സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മേയ് 24-നാണ് യു.എ.ഇ.യിൽ ആദ്യത്തെ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയിൽനിന്ന് യു.എ.ഇ.യിലെത്തിയ 29 വയസ്സുകാരനായ സന്ദർശകനിലാണ് രോഗം സ്ഥിരീകരിച്ചത്.