കണ്ണൂരിൽ കോടതി പരിസരത്ത് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; പോലീസ് പരിശോധന നടത്തി


കണ്ണൂർ: കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിൽ പൊട്ടിത്തെറി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. മാലിന്യത്തിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. കണ്ണൂർ ടൗൺ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തീ പടർന്നതോടെ കോടതിയിലെത്തിയവർ പരിഭ്രാന്തിരായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീയച്ചത്. അര മണിക്കൂറിനുള്ളിൽ തീയണച്ചു. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഭിഭാഷകർ ഉൾപ്പെടെയുള്ള നിരവധിയാളുകൾ ഉണ്ടായിരുന്ന സമയത്താണ് കോടതി പരിസരത്ത് പൊട്ടിത്തെറിയുണ്ടായത്. കുടുംബകോടതി, കാൻ്റീൻ എന്നിവ പ്രവർത്തിക്കുന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. മജിസ്ട്രേറ്റുമാരുടെ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇവിടെ പാർക്കു ചെയ്തിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അതിവേഗത്തിൽ സ്ഥലത്തെത്തി ഇടപെടൽ നടത്തിയതിനെ തുടർന്നാണ് തീ പടരാതെ അണയ്ക്കാൻ സാധിച്ചത്.

أحدث أقدم