എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ





പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി  കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവും അറസ്റ്റില്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഊരുകളില്‍ അതിക്രമിച്ച കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. 

പട്ടിക ജാതി- പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഷോളയാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ്.

പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കാട്ടില്‍ കഴിയേണ്ട തൊട്ടുകൂടാന്‍ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്ന് ആധിക്ഷേപിച്ചുവെന്നും പരാതിയിലുണ്ട്. പരാതിക്കാരനേയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു


أحدث أقدم