ജാതകം ചേര്‍ന്നില്ല; വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി




പ്രതീകാത്മക ചിത്രം
 

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ചെമ്മനാട് സ്വദേശി മല്ലിക (22) ആണ് മരിച്ചത്.

കഴിഞ്ഞ മാസം ഒന്നിനാണ് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് മല്ലിക വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹത്തിനായി ഇരുവരുടെയും ജാതക പൊരുത്തം വീട്ടുകാര്‍ നോക്കി. യുവാവിന് ചൊവ്വാദോഷം ഉള്ളത് കൊണ്ട് വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
أحدث أقدم