ഗുണ്ടാ ബന്ധം; രണ്ട് എഎസ് ഐ മാർക്ക് സ്ഥലംമാറ്റം







കോട്ടയം : ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ ഐജി സ്ഥലം മാറ്റി 

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ 
ഓഫീസിലെ എഎസ്ഐ  പി എം മനോജ് , നാർക്കോട്ടിക് സെല്ലിലെ എഎസ്ഐ അരുൺ കുമാർ എന്നിവരെ 
തിരുവനന്തപുരം റൂറലേക്കാണ് സ്ഥലം മാറ്റിയത് 

കോട്ടയത്തെ ഗുണ്ടാത്തലവൻ അരുൺ ഗോപനുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പാലായിലെ എഎസ് പി  നടത്തിയ 
അന്വേഷണത്തെ തുടർന്ന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 
ഇരുവരേയും സ്ഥലം മാറ്റിയത് 

ചങ്ങനാശ്ശേരി ഡിവൈഎസ്പി അടക്കം ജില്ലയിലെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് അരുൺ ഗോപനുമായി അടുത്ത ബന്ധങ്ങളുള്ളതായി 
ദക്ഷിണ മേഖല ഐജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് മുന്നിലാണ്.
أحدث أقدم