ചെന്നൈ ; അസാമീ നടന്‍ കിഷോര്‍ ദാസ് അന്തരിച്ചു. 30 വയസായിരുന്നു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് ശനിയാഴ്ചയായിരുന്നു മരണം. മരിക്കുന്ന സമയത്ത് കോവിഡ് ബാധിതനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെന്നൈയില്‍ വച്ചായിരിക്കും കിഷോര്‍ ദാസിന്റെ സംസ്‌കാരം നടത്തുകയെന്ന് ആസ്സാം എംഎല്‍എ വ്യക്തമാക്കി. അസ്സാമി ടെലിവിഷന്‍ സിനിമ രംഗത്തെ പ്രമുഖ താരമാണ് കിഷോര്‍. ബിദാത, ബന്ധുന്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്സാമി ചിത്രം ദാദാ തുമി ദുസ്‌തോ ബോറിലാണ് അവസാനമായി അഭിനയിച്ചത്.
കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ചികിത്സയിലായിരുന്നു കിഷോര്‍. അസ്സാമില്‍ നിന്നുള്ള എംഎല്‍എ ആണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മൃതശരീരം അസ്സാമിലേക്ക് എത്തിക്കാനായി ചീഫ് മിനിസ്റ്റര്‍ ഹിമാന്ത ബിശ്വാസ് ശര്‍മ തമിഴ് നാട് ഗവണ്‍മെന്റുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് ബാധിതനായതിനാല്‍ ചെന്നൈയില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ ആരാധകരുള്ള താരമാണ് കിഷോര്‍. പ്രിയ താരത്തിന്റെ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.