മഹാരാഷ്ട്രയില്‍ ആത്മീയ നേതാവ് സൂഫി ബാബയെ വെടിവെച്ച് കൊലപ്പെടുത്തി


മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുസ്ലിം ആത്മീയ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സൂഫി ബാബ എന്ന പേരിൽ അറിയപ്പെടുന്ന ഖാജാ സയ്യിദ് ചിസ്തിയേയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാൻ സ്വദേശിയായിരുന്നു 35കാരനായ ഖാജാ സയ്യിദ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. തലയ്ക്ക് വെടിയേറ്റ ഖാജാ സയ്യിദ് തൽക്ഷണം മരിച്ചതായാണ് വിവരം. കൊലപാതകത്തിന് പിന്നാലെ അക്രമി സംഘം സൂഫി ബാബയുടെ വാഹനത്തിൽ തന്നെ രക്ഷപെടുകയായിരുന്നു. അക്രമണത്തിന് പിന്നിൽ സൂഫി ബാബയുടെ ഡ്രൈവറാണെന്ന ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നാസിക്കിലെ യേവ്‌ല ടൗണിലായിരുന്നു വർഷങ്ങളായി സൂഫി ബാബ താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അതേ സമയം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

أحدث أقدم