ചങ്ങല പൊട്ടിച്ച് ജോർജ്; സ്വപ്നയെ ലക്ഷ്യമിട്ട് സർക്കാർ: ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്






കൊച്ചി : സ്വപ്‌ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പൊലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്‌ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍ ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്‌ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫീസില്‍ ഹാജരാവുകയായിരുന്നു. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
أحدث أقدم