വണ്ടൻമേട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ബുധനാഴ്ചയാണ് സംഭവം. പകല്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. വയോധികയെ ആക്രമിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് മരുമകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വയോധിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തതായി വണ്ടൻമേട് എസ്എച്ച്ഒ വി.എസ്. നവാസ് അറിയിച്ചു. തമിഴ്നാട്ടില്‍ 9-ാം ക്ലാസില്‍ പഠിക്കുകയാണ് പ്രതി.
സമീപത്ത് തന്നെ താമസിക്കുന്ന പ്രതി വയോധിക തനിച്ചാണുള്ളതെന്ന് മനസിലാക്കിയാണ് കൃത്യം നടത്തിയത്. പ്രതിയെ നാളെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.