തൃശൂർ : കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
മുൻപും ഇതേ രീതിയിൽ ഇദ്ധേഹത്തിന് എതിരെ കേസ് ഉണ്ടായിരുന്നു .പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരുന്നത് , ഇന്ന് കോടതിയിൽ ഹാജരാക്കും