പണത്തിന് വേണ്ടി ഭാര്യ യോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു_രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ


_വിവാഹം കഴിച്ച ശേഷം പീഡനങ്ങള്‍ക്കു വിധേയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക യും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭാര്യയുമായുള്ള ലൈംഗികബന്ധത്തി ന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്_.

_ഏഴുമറ്റൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂർ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്. ശേഷം, പലയിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും പ്രതിയുടെ കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു_

_ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ യുവതി വീഡിയോ കോള്‍ മുഖേന തിരിച്ചറിഞ്ഞശേഷമായിരുന്നു അറസ്റ്റ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് ഇയാളുടെ വീട്ടിൽ നിന്നും പൊലീസ്  പിടികൂടിയത്_


أحدث أقدم