സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി

 


സലാല:  സലാലയില്‍ കടലില്‍ വീണ്  അഞ്ച് ഇന്ത്യക്കാരെ കാണാതായി.മൂന്ന്ഞാ കുട്ടികൾ ഉൾപ്പെടുന്ന സംഘത്തെയാണ് കടലിൽ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍.ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

أحدث أقدم