കുറ്റകരമായ പരസ്യങ്ങൾ നീക്കംചെയ്യണം യൂട്യൂബിനോട് സൗദി


സൗദി: പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെട്ട് സൗദി. സൗദി ഓഡിയോ-വിഷ്വൽ മീഡിയ ജനറൽ കമീഷനും കമ്യൂണിക്കേഷൻസ് കമീഷനും ആണ് യൂട്യൂബിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

തത്ത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും തരത്തിലുള്ള പരസ്യമാണ് നീക്കം ചെയ്യാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിരുചിക്ക് അനുയോജ്യമല്ലാത്ത യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം

യൂട്യൂബ് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരസ്യങ്ങളിൽ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ട്. ഇത് പലപ്പോഴും രാജ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണെന്ന് അതോറിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. ഓഡിയോ വിഷ്വൽ മീഡിയ കമീഷനും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമീഷനും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. രാജ്യത്തുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ പ്ലാറ്റ്‌ഫോമിനോട് അഭ്യർഥിക്കുന്നതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിയമലംഘനം നടത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
أحدث أقدم