ബലിപെരുന്നാൾ: ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു


മനാമ: ബലി പെരുന്നാൾ അനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. ജൂലൈ എട്ടാം തീയ്യതി മുതല്‍ 12 വരെ അവധിയായിരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സർക്കുലറിൽ വ്യക്തമാക്കി. ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബലി പെരുന്നാള്‍ ദിനമായ ജൂലൈ ഒന്‍പത് ശനിയാഴ്ച രാജ്യത്തെ പൊതുമേഖലയ്‍ക്ക് വാരാന്ത്യ അവധിയായതിനാല്‍ അതിന് പകരം ജൂലൈ 12ന് അവധി നൽകും. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ജൂലൈ ഒന്‍പതിനാണ് ബലി പെരുന്നാള്‍.

أحدث أقدم