കോട്ടയം: ലൈംഗിക പീഡനക്കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങള്‍ക്ക് ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്. പരാതിയും തെളിവും ഉണ്ടെങ്കില്‍ അതിനൊക്കെ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങള്‍ ഉണ്ട്. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ അത് കൊടുക്കട്ടെ. അതിനെ കുറിച്ച് അന്വേഷിക്കണ്ടവര്‍ അന്വേഷിക്കട്ടെ. അല്ലാതെ, വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.