ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു






കളത്തൂക്കടവ്(ഈരാറ്റുപേട്ട)
 : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കെഎസ്ആർടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്.
ഇടമറുക് സ്വദേശി റിൻസ് (40) ആണ് മരിച്ചത്. മേലുകാവിൽ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർ ടി സി ബസ് ഇടിച്ചത്.

ബസ് എരുമേലിയിലേയ്ക്ക് പോകുകയായിരുന്നു.
أحدث أقدم