കഞ്ചാവുമായി രക്ഷപെടാൻ ശ്രമിച്ച പള്ളിക്കത്തോട് സ്വദേശി പാമ്പാടി പോലീസ് പിടിയില്‍ : പിടിയിലായത് മുക്കാലി ആനിക്കാട് സ്വദേശി പാമ്പാടി എസ് .ഐ ലെബി മോൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്




പാമ്പാടി : നിരവധി കഞ്ചാവു കേസില്‍ പ്രതിയായ മുക്കാലി ആനിക്കാട് കൊടിമറ്റം വീട്ടില്‍ ദേവസ്യ മകന്‍ ഷെബിൻ കെ. റ്റി (32) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് സ്കൂൾ കുട്ടികൾക്ക് വില്പനയ്ക്ക് ആയി കൊണ്ടുവന്ന കഞ്ചാവുമായി ഷെബിനെ പൊലീസ് പിടികൂടിയത്.

പരിശോധനയ്ക്കിടയിൽ ഇയാൾ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്ക് പള്ളിക്കത്തോട്, കോട്ടയം ഈസ്റ്റ്, മണർകാട്, അയർക്കുന്നം, ഗാന്ധിനഗർ,വാകത്താനം,തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിലായി 15 ഓളം കേസുകള്‍ നിലവിലുണ്ട് . 
Ci. പ്രശാന്ത് കുമാറിന്റെ നിർദ്ദേശാനുസരണം പാമ്പാടി എസ്.ഐ.ലെബിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്. ഐ അംഗതൻ, സി.പി.ഓ മാരായ ജയകൃഷ്ണൻ, സാജു പി മാത്യു, അനിൽ എം.ആർ,അനിൽ ടി.എസ്, ബിജേഷ്, അജേഷ്, അനൂപ് പി എസ്, അനൂപ് വി.വി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
أحدث أقدم