വൈകുന്നേരം വാട്‌സ് ആപ് നോക്കിയിട്ടുണ്ട്, പ്രവാസി മലയാളിയെ സൗദിയിൽ കാണാതായി; സഹായം തേടി ഭാര്യ ഇന്ത്യന്‍ എംബസിൽ


സൗദി: സൗദിയിൽ പ്രവാസി മലയാളിയെ കാണാതായതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍ നായരെ (51) കാണാതായതായി പരാതി ഉയരുന്നത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിന് അടുത്ത് തുഖ്ബയില്‍ ആണ് അദ്ദേഹം ജോലി ചെയ്തിരുന്നു. എ.സി മെയിന്റനന്‍സ് കടയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം.

ഈ മാസം 10 മുതല്‍ ആണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ട് ഭാര്യ കവിത ആരോപിക്കുന്നു. ഇദ്ദേഹം താമസിക്കുന്ന സ്ഥലം പൂട്ടിയ നിലയിൽ ആണ്. ഒരു സുഹൃത്തിന്റെ കെെവശം മുറിയുടെ താക്കോൽ നൽകിയിട്ടുണ്ട്. ഇദ്ദേഹം എങ്ങോട്ടാണ് പോയതെന്നോ മറ്റു വിവരങ്ങൾ ഒന്നും അറിയില്ല. ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് പരാതി എത്തിയപ്പോൾ സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ മുറിതുറന്ന് പരിശോധന നടത്തി. എന്നാൽ പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും മുറിയിൽ ഉണ്ടായിരുന്നു.

പെരുന്നാള്‍ അവധി കഴിഞ്ഞ് കട തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ മുറിയില്‍ ഉറങ്ങുകയായിരിക്കും എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്ന് ഇദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നവർ പറയുന്നു. ഏഷ്യാനെറ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പിറ്റെ ദിവസവും ഇയാളെ കാണാനില്ലെന്ന് കണ്ടപ്പോൾ ആണ് അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ കാര്‍ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ വാട്‌സ് ആപ് നോക്കിയപ്പോൾ ലാസ്റ്റ് സീൻ ഈ മാസം 12ന് വൈകീട്ട് 6.25ന് ആണെന്ന് കാണിക്കുന്നുണ്ട്. ഇപ്പോൾ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.

ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും, കൂടെ ജോലി ചെയ്യുന്നവരും അറിയാതെ ഇദ്ദേഹം എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല. പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോയി അന്വേഷണം നടത്തി. വിശദമായ പരിശോധന നടത്തി കഴിഞ്ഞു. സൗദി പോലീസിൽ സുഹൃത്തുക്കൾ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹം എവിടെയാണെന്ന് അറിയാത്ത വിശമത്തിലാണ് കുടുംബവും സുഹൃത്തുക്കളും.

أحدث أقدم