ജാർഖണ്ഡിലെ റാഞ്ചിയിൽ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്ഐ സന്ധ്യ തപ്‌നോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തുപുദാന ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു സന്ധ്യയെന്ന് റാഞ്ചി എസ്എസ്പി പറഞ്ഞു.