പ്രസിഡന്‍റ് പദവി ഉറപ്പിക്കാൻ വിക്രസിംഗെയുടെ അനുനയ നീക്കം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായും ആരോപണം, സജിത് പ്രേമദാസ മത്സരിക്കും, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച


കൊളംബോ: ഈ മാസം 20നാണ് ശ്രീലങ്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആക്ടിംഗ് പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന വ്യക്തിയാണ് റെനിൽ വിക്രമസിംഗെ. പ്രസിഡന്‍റ് പദവി ഉറപ്പിക്കാൻ വിക്രസിംഗെ അനുനയ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകരും പ്രതിപക്ഷ പാർട്ടികളും.

ശ്രീലങ്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന ആരോപണവുമായി വിക്രമസിംഗെ രംഗത്ത് എത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും എം.പിമാരുടെ സുരക്ഷ വർധിപ്പിച്ചതായും റെനിൽ വിക്രമസിംഗെ അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന റെനിൽ വിക്രമസിംഗെ രാജി വയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. റനിൽ ആക്ടിംഗ് പ്രസിഡന്‍റായി തുടരുന്നതിലും പ്രക്ഷോഭകർക്ക് അതിർപ്പുണ്ട്. അതുകൊണ്ട് തന്നെ ശ്രീലങ്കയിലെ പ്രക്ഷോഭം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

അതേസമയം പുതിയ പ്രസിഡന്‍റിനെ നാമനിർദേശം ചെയ്യുന്നത് തീരുമാനിക്കാൻ ഇന്ന് പാർലമെന്റ് സമ്മേളനം ചേരുന്നുണ്ട്. എസ്.ജെ.ബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വച്ചെന്നാണ് സൂചന. ചീഫ് മാർഷൽ ശരത്ത് ഫോൻസേക ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്.ഗോട്ടബയ രാജപക്സയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കര്‍ അംഗീകരിച്ചിരുന്നു.

أحدث أقدم