സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലുടെയാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിവാദ പ്രസംഗം ബിജെപി പുറത്തുവിട്ടത്.
പ്രസംഗം സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു ആദ്യം വന്നത്. എന്നാൽ പ്രസംഗം വിവാദമായതിനെത്തുടർന്ന് ഫേസ്ബുക്കിൽനിന്നു നീക്കം ചെയ്തിരുന്നു.
ഈ പ്രസംഗത്തിന്റെ പൂർണ രൂപം ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ് എന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. തുടർന്നായിരുന്നു ബിജെപി പ്രസംഗം പുറത്തുവിട്ടത്.