മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം പു​റ​ത്തു​വി​ട്ട് ബി​ജെ​പി







പത്തനംതിട്ട
: അന്വേഷണം നിലയ്ക്കാതിരിക്കാൻ മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം പു​റ​ത്തു​വി​ട്ട് ബി​ജെ​പി.

സ​ന്ദീ​പ് വ​ച​സ്പ​തി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലു​ടെ​യാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​വാ​ദ പ്ര​സം​ഗം ബി​ജെ​പി പു​റ​ത്തു​വി​ട്ട​ത്.

പ്ര​സം​ഗം സി​പി​എം മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​യി​രു​ന്നു ആ​ദ്യം വ​ന്ന​ത്. എ​ന്നാ​ൽ പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഫേ​സ്ബു​ക്കി​ൽ​നി​ന്നു നീ​ക്കം ചെ​യ്തി​രു​ന്നു.

ഈ ​പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ രൂ​പം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​സം​ഗം പു​റ​ത്തു​വി​ട്ട​ത്.
أحدث أقدم