കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റി. രണ്ടര മണിക്കൂർ നീണ്ടു നിന്ന പരീക്ഷ എഴുതിയ വിദ്യാർത്ഥിനി അടിവസ്ത്രം ധരിക്കാതെ ഇരിക്കേണ്ടി വന്നു. അടിവസത്രത്തിൽ മെറ്റൽ പാട്‌സ് കണ്ടെത്തിയെന്ന് ആരോപിച്ചാണ് അടിവസ്ത്രം അഴിച്ചു മാറ്റിയത്. കൊല്ലം ആയൂരിലെ മാർത്തോമാ കോളേജിൽ നടന്ന നീറ്റ് പരീക്ഷയ്ക്കിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞതിന് ശേഷം അടിവസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെയാണ് അധികൃതർ മടക്കി അയച്ചത്
ഞായറാഴ്ച നടന്ന നീറ്റ് എക്‌സാമിന്റെ സമയത്താണ് പെൺകുട്ടികൾക്കു നേരെ അതിക്രമം ഉണ്ടായത്. പരീക്ഷാ ഹാളിലേയ്ക്കു കയറുന്നതിനു മുൻപ് മെറ്റൽ ഡിറ്റക്ടർ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായി പെൺകുട്ടി കടന്നു പോയപ്പോഴാണ് ഇവരുടെ അടിവസ്ത്രത്തിൽ മെറ്റർ ഡിറ്റക്ടർ കണ്ടെത്തിയത്. തുടർന്നു, ഈ വസ്ത്രം അഴിച്ചു മാറ്റണമെന്നു അധികൃതർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു, ക്ലാസ് മുറിയിലേയ്ക്കു കടത്തി വിട്ട ശേഷം അടിവസ്ത്രം ഊരിമാറ്റിച്ചു. തുടർന്നാണ് പരീക്ഷാ ഹാളിലേയ്ക്കു കടത്തി വിട്ടത്
NewsCrimeGeneral NewsLocal
കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം ഊരിമാറ്റി; വസ്ത്രം മാറ്റിയത് മെറ്റർ ഭാഗങ്ങൾ കണ്ടെത്തിയതിനാൽ; തിരികെ പോകുമ്പോഴും അടിവസ്ത്രം ധരിക്കാൻ അനുവദിച്ചില്ല; പ്രതിഷേധവുമായി മാതാപിതാക്കൾ
Jul 18, 2022 3:14 PM
കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റി. രണ്ടര മണിക്കൂർ നീണ്ടു നിന്ന പരീക്ഷ എഴുതിയ വിദ്യാർത്ഥിനി അടിവസ്ത്രം ധരിക്കാതെ ഇരിക്കേണ്ടി വന്നു. അടിവസത്രത്തിൽ മെറ്റൽ പാട്‌സ് കണ്ടെത്തിയെന്ന് ആരോപിച്ചാണ് അടിവസ്ത്രം അഴിച്ചു മാറ്റിയത്. കൊല്ലം ആയൂരിലെ മാർത്തോമാ കോളേജിൽ നടന്ന നീറ്റ് പരീക്ഷയ്ക്കിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞതിന് ശേഷം അടിവസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെയാണ് അധികൃതർ മടക്കി അയച്ചത്.
ഞായറാഴ്ച നടന്ന നീറ്റ് എക്‌സാമിന്റെ സമയത്താണ് പെൺകുട്ടികൾക്കു നേരെ അതിക്രമം ഉണ്ടായത്. പരീക്ഷാ ഹാളിലേയ്ക്കു കയറുന്നതിനു മുൻപ് മെറ്റൽ ഡിറ്റക്ടർ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായി പെൺകുട്ടി കടന്നു പോയപ്പോഴാണ് ഇവരുടെ അടിവസ്ത്രത്തിൽ മെറ്റർ ഡിറ്റക്ടർ കണ്ടെത്തിയത്. തുടർന്നു, ഈ വസ്ത്രം അഴിച്ചു മാറ്റണമെന്നു അധികൃതർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു, ക്ലാസ് മുറിയിലേയ്ക്കു കടത്തി വിട്ട ശേഷം അടിവസ്ത്രം ഊരിമാറ്റിച്ചു. തുടർന്നാണ് പരീക്ഷാ ഹാളിലേയ്ക്കു കടത്തി വിട്ടത്.
അടിവസ്ത്രം ഊരിമാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ കുട്ടി വിസമ്മതിച്ചു. തന്റെ കയ്യിൽ ഷാളില്ലെന്നും അതുകൊണ്ട് ഊരിമാറ്റാൻ ആവില്ലെന്നും കുട്ടി പറഞ്ഞു. എന്നാൽ, നീറ്റ് എക്‌സാം ആണോ, നിന്റെ വസ്ത്രമാണോ വലുത് എന്നാണ് ജീവനക്കാരി ചോദിച്ചത്. തുടർന്നു നിർബന്ധമായി അടിവസ്ത്രം ഊരിമാറ്റിച്ചു. ഇതേ തുടർന്നു ബന്ധുക്കളെ വിളിച്ചു വരുത്തി ഷോൾ നൽകിയ ശേഷമാണ് കുട്ടിയെ ക്ലാസിലേയ്ക്ക് അയച്ചത്. പന്ത്രണ്ടോളം പെൺകുട്ടികൾക്കും സമാന രീതിയിലുള്ള അനുഭവം ഉണ്ടായതായി ബന്ധുക്കൾ പറയുന്നു
പരീക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയ കുട്ടികൾക്ക് അടിവസ്ത്രം ധരിപ്പിക്കാൻ സമ്മതിച്ചില്ല. ഇതേ തുടർന്ന് കുട്ടികളിൽ പലരും കരഞ്ഞു കൊണ്ടാണ് ഹാളിൽ നിന്നും പുറത്ത് വന്നത്. വിഷയത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ യുവജനക്ഷേമ കമ്മിഷൻ നടപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകുമെന്നും കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു