കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതില്‍ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, ദില്ലി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സിബിഐ പരിശോധന നടത്തി
മുഹമ്മദ് ഫൈസല്‍ എംപി കൂട്ട് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറില്‍ പറയുന്നത്.
മത്സ്യത്തിന് കൂടിയ വില നല്‍കാമെന്ന് വാഗ്ദാനം നല്കി സംഭരിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ വഴി കയറ്റുമതി നടത്തി,
പണം നല്‍കാതെ പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്കും, സഹകരണ സ്ഥാപനത്തിനും 9 കോടിയുടെ നഷ്ടം വരുത്തി എന്നിവയാണ് എഫ്ഐആറിലെ സിബിഐയുടെ കണ്ടെത്തല്‍.
ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍ ആണ് കേസില്‍ ഒന്നാം പ്രതി,
ഫൈസലിന്റെ ബന്ധുവായ ആന്ത്രോത് ദ്വീപ് സ്വദേശി അബ്ദുള്‍ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് എംഡി അന്‍വര്‍, ലക്ഷദ്വീപിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ആറ് പേരെയാണ് എഫ്ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.