ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയാണ് ധൻകർറുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം.
കർഷകന്റെ മകൻ എന്നായിരുന്നു ധൻകറെ വാർത്താ സമ്മേളനത്തിൽ നഡ്ഡ വിശേഷിപ്പിച്ചത്. ജനങ്ങളുടെ ഗവർണർ ആയി അദ്ദേഹം സ്വയം തെളിയിച്ചുകഴിഞ്ഞതായും നഡ്ഡ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള നിരന്തര ഏറ്റുമുട്ടലിലൂടെ ധൻകർ നിരന്തരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.